പയ്യോളി: പൊതുവിദ്യാലയങ്ങൾ അടഞ്ഞുപോയാൽ അണയുന്നത് സാധാരണക്കാരുടെ വിദ്യാഭ്യാസസ്വപ്നമായിരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അയനിക്കാട് ഗവ. വെൽഫെയർ എൽ പി സ്കൂളിൽ എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള 40 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കെ. ദാസൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.ലേഖ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. വി. ചന്ദ്രൻ, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ഉഷ വളപ്പിൽ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കൂടയിൽ ശ്രീധരൻ, പ്രധാനാദ്ധ്യാപിക കെ. ലതിക, കൗൺസിലർമാരായ സാലിഹ കോലാരിക്കണ്ടി, ഷാഹുൽ ഹമീദ്, ഏഞ്ഞിലാടി അഹമ്മദ്, ഷീന രഞ്ജിത്ത്, എ ഇ ഒ ടി രാജൻ, രാഹുൽ, രമേശൻ കൊക്കാലേരി, അനുഷ, എം സത്യൻ, എൻ സി മുസ്തഫ, കെ ശശിധരൻ, എം പി ജിതേഷ്, പി വി അഹമ്മദ്, പ്രജീഷ്, കെ ശങ്കരൻ എന്നിവർ സംസാരിച്ചു .