കോഴിക്കോട്: ഭിന്നശേഷിക്കാർക്കുളള പ്രത്യേക എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കും. താത്പര്യമുള്ളവർക്ക് സിവിൽ സ്റ്റേഷനിലെ എക്സ്ചേഞ്ചിൽ നേരിട്ടോ 0495 2373179 എന്ന നമ്പറിലോ ബന്ധപ്പെടാം.