കോഴിക്കോട്: കേരള കോ ഓപ്പറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാനവ്യാപകമായുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി നാലിന് കളക്ടറേറ്റിന് മുന്നിൽ സത്യാഗ്രഹം നടത്തും. എ.പ്രദീപ്‌കുമാർ എം.എൽ.എ സമരം ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പെൻഷൻ പരിഷ്കരണവും ക്ഷാമബത്തയും അനുവദിക്കുക, ഏകീകൃത പെൻഷൻ നടപ്പിലാക്കുക, ആരോഗ്യ ഇൻഷൂറൻസ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സത്യാഗ്രഹം.
വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ.രാഘവൻ, ജോയിന്റ് സെക്രട്ടറി പി.ടി.അശോക്‌കുമാർ, വി.ബാബു, വി.പി. ബാലകൃഷ്ണൻ നായർ എന്നിവർ സംബന്ധിച്ചു.