കോഴിക്കോട്: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തില്‍ മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം വീണ്ടും കിരീടം ചൂടി. 862 പോയിന്റുമായി രണ്ടാം സ്ഥാനക്കാരെ ബഹുദൂരം പിന്നിലാക്കിയാണ് വേദവ്യാസ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിറുത്തിയത്. 246 പോയിന്റ് നേടിയ നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇ എം എച്ച് എസ് ആണ് രണ്ടാംസ്ഥാനത്ത്. 243 പോയിന്റോടി കോട്ടൂളി സരസ്വതി വിദ്യാമന്ദിരം ഇ എം എച്ച് എസ് മൂന്നാം സ്ഥാനത്തെത്തി. 227 പോയിന്റ് നേടി പറമ്പത്ത് അമൃത ഭാരതി വിദ്യാലയം (227), കൊളത്തൂര്‍ ശ്രീ ശങ്കര വിദ്യാമന്ദിരം (190) എന്നിവയാണ് നാലും അഞ്ചും സ്ഥാനത്ത്.

സമാപന സമ്മേളനത്തില്‍ വിദ്യാനികേതന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടറേറ്റ് നേടിയ വേദവ്യാസ വിദ്യാലയം അദ്ധ്യാപകന്‍ എ.ധീരജിനെ ചടങ്ങില്‍ ആദരിച്ചു. വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് നീലേശ്വരം ഭാസ്‌കരന്‍, വിദ്യാനികേതന്‍ ജില്ലാ രക്ഷാധികാരി എം.മാധവന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഷീബ രാംദാസ്, ജില്ലാ കലോത്സവ പ്രമുഖ് കെ.മുകുന്ദന്‍, സുധീര്‍ ഗംഗാധരന്‍ എന്നിവര്‍ സംബന്ധിച്ചു. 191 ഇനങ്ങളിലായി ആയിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളാണ് ദ്വിദിന മേളയില്‍ പങ്കെടുത്തത്.