കോഴിക്കോട്: ശ്രീചൈതന്യ സ്വാമികളുടെ 67-ാം സമാധിദിനമായ തിങ്കളാഴ്ച ശ്രീകണ്‌ഠേശ്വര ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തിൽ രാവിലെ 9 ന് ശ്രീചൈതന്യ ഹാളിൽ അനുസ്മരണയോഗം നടക്കും. സ്വാമി പ്രണവസ്വരൂപാനന്ദ (ഗുരുവരാശ്രമം, അത്താണിക്കൽ) മുഖ്യപ്രഭാഷണം നടത്തും. പ്രസിഡന്റ് പി.വി. ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.