രാമനാട്ടുകര: രാമനാട്ടുകര നഗരസഭ പി.എം.എ.വൈ-ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച ​153 ഭവനങ്ങളിൽ ആദ്യം പൂർത്തീകരിച്ച ഭവനത്തിന്റെ താക്കോൽ ദാനവും മികച്ച ഹരിത ഭവനത്തിനുള്ള ക്യാഷ് അവാർഡ് വിതരണവും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവ്വഹിച്ചു. വി.കെ.സി മമ്മദ് കോയ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച ആദ്യ ദേശീയ ബഹുമതി നേടിയ നഗരസഭാ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെയും,ജീവനക്കാരേയും,വിശിഷ്ട സേവനത്തിനുള്ള സംസ്ഥാന പൊലീസ് മെഡൽ നേടിയ എസ്.ഐ സന്തോഷ് കണ്ണന്ത്രയേയും ചടങ്ങിൽ ആദരിച്ചു. രാമനാട്ടുകര നഗരസഭാ സെക്രട്ടറി ജസിത പി.ജെ റിപ്പോർട്ട് അവതരിപ്പിച്ചു. പെയിൻ ആൻഡ് പാലിയേറ്റിവ് മേഖലയിൽ മാതൃകാ കാരുണ്യ പ്രവർത്തനം നടത്തിയ ലീലാവതിയെ കുടുംബശ്രീ മിഷൻ കോഴിക്കോട് ജില്ലാ കോർഡിനേറ്റർ കവിത.പി.സി ആദരിച്ചു. നഗരസഭാ സ്ഥിരം സമിതി ചെയർമാന്മാരായ അബ്ദു സമദ്, ബീന പ്രഭ, ജമീല, ഷംസുദ്ദീൻ, രാംദാസ്, കൗൺസിലർ നഫീസ കുട്ടി, സി.ഡി.എസ് ചെയർപേഴ്‌സൺ എം.കെ.ബേബി, സോഷ്യൽ ഡെവലപ്പ്മെന്റ് സ്പെഷ്യലിസ്റ്റ് ജിതിൻ എൻ.ടി ,വിവിധ രാഷ്ട്രീയ പാർട്ടി-വ്യാപാരി വ്യവസായി,റസിഡൻസ് അസോസിയേഷൻ സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. രാമനാട്ടുകര നഗരസഭാ ചെയർമാൻ വാഴയിൽ ബാലകൃഷ്‌ണൻ സ്വാഗതവും, ഹെൽത്ത് ഇൻസ്പക്ടർ പ്രോജക്ട് ഓഫിസർ രാജേഷ് കുമാർ എം.പി നന്ദിയും പറഞ്ഞു.