വടകര: താഴെ അങ്ങാടിയിൽ വീട് നിർമ്മാണ ജോലിയ്ക്കിടയിൽ സൺഷേഡ് തകർന്നുവീണ് തൊഴിലാളിയായ കുട്ടോത്ത് കാവിൽ റോഡിൽ കൊളോറ താഴ കുനിയിൽ സുബീഷ് (30) മരിച്ചു. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് അപകടം. വലിയവളപ്പിൽ മരമില്ലിന് സമീപം പുതിയപുരയിൽ സൈനബയുടെ വീട് നിർമ്മാണത്തിനിടയിൽ സൺഷേഡിന്റെ പലക പൊളിച്ചു മാറ്റുമ്പോൾ പൊടുന്നനെ അത് തകർന്ന് സുബീഷിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ കൊളോറ താഴ കുനിയിൽ പപ്പന്റെയും വസന്തയുടെയും മകനാണ്. സഹോദരങ്ങൾ: രാജേഷ്, രതീഷ്.
മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.