കോഴിക്കോട്: മിസോറാം ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ളയ്ക്ക് കോഴിക്കോട് പൗരാവലിയുടെ സ്നേഹാദരം. ഗവർണറായി ചുമതലയേറ്റ ശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ അദ്ദേഹത്തിന് ടാഗോർ സെന്റിനറി ഹാളിൽ ഗംഭീര വരവേല്പായിരുന്നു.
കോഴിക്കോട് പൗരാവലിയും വീരപഴശ്ശിരാജ ഫൗണ്ടേഷനും സംയുക്തമായാണ് 'ആദരണം' ചടങ്ങ് ഒരുക്കിയത്.
സ്വാഗതസംഘം ചെയർമാൻ എം.കെ. രാഘവൻ എം.പി അദ്ധ്യക്ഷനായിരുന്നു. ഡോ.എം.കെ. മുനീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം രക്ഷാധികാരി എം.പി. അഹമ്മദ് മംഗളപത്രസമർപ്പണം നടത്തി. കെ.ടി. ഗോപാലകൃഷ്ണൻ പൊന്നാട അണിയിച്ചു. ബി.ഡി.ജെ.എസ് ദേശീയ പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ ഉപഹാരം സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സമർപ്പിച്ചു. എ. രാഘവനും ഉപഹാരം നൽകി.
സ്വാമി വീതസംഗാനന്ദ, ആചാര്യ എ.കെ.ബി.നായർ, ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, സി.കെ.ബാലകൃഷ്ണൻ, എൻ. ബാബു, പ്രൊഫ. പഴശി രവിവർമ്മരാജ, പി.ജെ.ജോഷ്വ, പി.വി. ചന്ദ്രൻ, ഡോ. ഫസൽ ഗഫൂർ, ഡോ.കെ. മൊയ്തു, കമാൽ വരദൂർ, കെ.രജിനേഷ് ബാബു, ഡോ.പി.പി.പ്രമോദ് കുമാർ, രാജീവ് രാജഗീതം, ഡോ.പീയൂഷ് നമ്പൂതിരിപ്പാട്, കെ.എം.ബാലകൃഷ്ണൻ, ജോസുകുട്ടി പെരുമ്പടവം എന്നിവർ സംസാരിച്ചു. പി.എസ്. ശ്രീധരൻപിള്ള മറുപടി പ്രസംഗം നടത്തി. പൊതുപ്രവർത്തനം സമൂഹത്തിന് വേണ്ടിയാകണമെന്ന് അദ്ദേഹം പറഞ്ഞു. അന്ധകാരത്തെ പഴിക്കാതെ ഒരു കൈത്തിരി വെട്ടമെങ്കിലും കത്തിച്ചു വെക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.
രവിവർമ്മരാജ നിലവിളക്ക് തെളിച്ചതോടെയാണ് ചടങ്ങ് ആരംഭിച്ചത്. വി.പി. ജോയ്, കെ.കെ. മുഹമ്മദ്, ഡോ. റോയ് ചാലി, വി.എം.വിജയൻ, പാതിരിശ്ശേരി ശങ്കരൻ നമ്പൂതിരിപ്പാട്, സേവാഭാരതിക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി സജീവ് കുമാർ എന്നിവർ പി.എസ്.ശ്രീധരൻപിള്ളയിൽ നിന്ന് വിവിധ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. മാതാ പേരാമ്പ്ര അവതരിപ്പിച്ച വീരസ്‌മൃതി നൃത്തശില്പവും അരങ്ങേറി.