അടിമാലി: അടിമാലി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന സർഗോത്സവം ജില്ലാ പഞ്ചായത്തംഗം ഇൻഫന്റ് തോമസ് ഉദ്ഘാടനം ചെയ്തു. കല്ലാർകുട്ടി സർക്കാർ ഹൈസ്‌കൂളിൽ രാവിലെ ഒമ്പത് മുതൽ കുട്ടികളുടെ വിവിധ മത്സരങ്ങൾ അരങ്ങേറി. അടിമാലി എ.ഇ.ഒ വിനയരാജ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ പി. ബിന്ദു, അദ്ധ്യാപകനായ കെ.പി. രാമകൃഷ്ണൻ, ബി.പി.ഒ ഷാജി തോമസ്, പി.ടി.എ പ്രസിഡന്റ് ടി.ആർ. സജി, ഷൈജു വള്ളാട്ട്, സുധ അനിൽകുമാർ എന്നിവർ പങ്കെടുത്തു.