railway

ചങ്ങനാശേരി : ശുചിത്വ റാങ്കിംഗിൽ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനെ എത്തിക്കാൻ മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാരെ ജില്ലാ റസിഡന്റ്സ് അസോസിയേഷൻ അപ്പക്സ് കൗൺസിലും, ചങ്ങനാശേരി പൗരാവലിയും ആദരിച്ചു. റെയിൽവേ സ്റ്റേഷൻ അങ്കണത്തിൽ ചേർന്ന യോഗത്തിൽ റസിഡന്റ്സ് അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് അഡ്വ. മധുരാജ് അദ്ധ്യക്ഷത വഹിച്ചു. റസിഡൻസ് അസോസിയേഷൻ അപ്പക്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.എം. രാധാകൃഷ്ണപിള്ള പ്രശസ്തി പത്രവും, ഉപഹാരവും സമ്മാനിച്ചു. റേഷൻഡീലേഴ്സ് ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ, റെയിൽവേ സ്റ്റേഷൻ മാനേജർ ജോസഫ് ചെറിയാൻ, സ്റ്റേഷൻ മാസ്റ്റർ കെ.ജെ. ഹരിപ്രസാദ്, ഹെൽത്ത് ഇൻസ്പെക്ടർ രശ്മി എസ്., കുര്യാക്കോസ് കൈലാത്ത്, ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു. സർദാർ പട്ടേലിന്റെ ജന്മദിനാചരണത്തിന്റെ ഭാഗമായി ''രാഷ്ട്രീയ ഏകതാ ദിവസ്'' പ്രതിജ്ഞ സ്റ്റേഷൻ മാസ്റ്റർ കെ.ജെ. ഹരിപ്രസാദ് ചൊല്ലിക്കൊടുത്തു.

ശുചീകരണ വിഭാഗത്തിൽ പ്രവർത്തിക്കുന്നത് : 1 ഹെൽത്ത് ഇൻസ്പെക്ടർ, 2 സൂപ്പർവൈസർ, 12 ക്ലീനിംഗ് സ്റ്റാഫ്

ചങ്ങനാശേരി റെയിൽവേസ്റ്റേഷൻ

 ബി ഗ്രേഡ് സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ വരുമാനം

 ടിക്കറ്റ് വില്പനയിലൂടെ കഴിഞ്ഞ വർഷം ലഭിച്ചത് പത്തരകോടി

 15 ലക്ഷം യാത്രക്കാർ കഴിഞ്ഞ സാമ്പത്തിക വർഷം യാത്ര ചെയ്തു