കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കളക്ടറേറ്റ് മാർച്ച് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പൊതുഗതാഗത നയം രൂപീകരിക്കുക, കെ.എസ്.ആർ.ടി.സിയിലും സ്വകാര്യ ബസ് മാതൃകയിൽ വിദ്യാർത്ഥി കൺസെഷൻ ആരംഭിക്കുക, ബസ് ചാർജ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആറിന് കളക്ടറേറ്ര് മാർച്ചും 13ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. 20ന് സൂചനാ പണിമുടക്കെന്ന നിലയിൽ സർവീസുകൾ നിറുത്തിവയ്ക്കും. തുടർന്ന് ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ടി.ജെ.ജോസഫ്, ജനറൽ സെക്രട്ടറി കെ.എസ്.സുരേഷ്, ട്രഷറർ ടി.യു ജോൺ, വൈസ് പ്രസിഡന്റുമാരായ ഡാന്റിസ് അലക്സ്, അശോക് കോര എബ്രഹാം തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.