കോട്ടയം : ഊർജസംരക്ഷണസംഘം ജില്ലാ കമ്മിറ്റി വ്യാപാരവ്യവസായ സംരഭകത്വ അവബോധ ക്ളാസ് സംഘടിപ്പിക്കും. നാളെ ഉച്ചയ്ക്ക് 1 ന് സാഹിത്യ പ്രവർത്തക സംഘംഹാളിൽ നടക്കുന്ന ക്ളാസ് വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എ.കെ.എൻ പണിക്കർ ഉദ്ഘാടനം ചെയ്യും. സംഘം സംസ്ഥാന പ്രസിഡന്റ് യു.കെ.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിക്കും. കോട്ടയം പൗരാവലി പ്രസിഡന്റ് ടി.ജി.സാമുവൽ മുഖ്യപ്രഭാഷണം നടത്തും. ജോർജുകുട്ടി നീതിയിരിക്കൽ, ലക്ഷ്മി നാരായണ അയ്യർ, ആശ ജയദേവൻ എന്നിവർ ക്ളാസ് നയിക്കും. യു.കെ.സുബ്രഹ്മണ്യൻ, ബിന്ദു നടേശൻ, വി.എൻ.സാബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.