anganavadi


വൈക്കം: ടി.വി പുരം ഗ്രാമ പഞ്ചായത്തിലെ 3ാം വാർഡിൽ പ്രവർത്തിക്കുന്ന ചെമ്മനത്തുകര 62 ാം നമ്പർ അംഗണവാടിയിൽ പ്രവേശനോത്സവം നടത്തി. മധുര പലഹാരങ്ങളും ബലൂണുകളും നൽകിയാണ് നവാഗതരെ സ്വീകരിച്ചത്. അംഗണവാടിയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ അംഗണവാടി ഓഡിറ്റർ ടി.ആർ രമേശൻ അദ്ധ്യക്ഷത വഹിച്ചു. ടി.വി പുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ മോഹൻ ഉദ്ഘാടകർമ്മം നിർവഹിച്ചു. സാമൂഹ്യ പ്രവർത്തകൻ വി.വി കനകാംബരൻ മുഖ്യ പ്രഭാഷണം നടത്തി. മുൻ അംഗണവാടി വർക്കർ സുകുമാരി ടീച്ചർ ആശംസ പ്രസംഗം നടത്തി. അംഗണവാടി വർക്കർ ബിജി സ്വാഗതവും ഹെൽപ്പർ അനില നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികൾക്ക് മിഠായി വിതരണവും പായസ വിതരണവും നടത്തി. കുട്ടികളുടെ രക്ഷാകർത്താക്കളും അംഗണവാടി സപ്പോർട്ടിങ്ങ് കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികളും രക്ഷിതാക്കളും ചേർന്ന് കേരളീയ ഗാനാലാപനവും നടത്തി.