കോട്ടയം: അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അഞ്ചിന് കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുനക്കരയിൽ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ കൂട്ട ഉപവാസം സംഘടിപ്പിയ്ക്കും. കെ.പി.സി.സി.യുടെ നിർദ്ദേശപ്രകാരം വാളയാറിൽ സഹോദരിമാർ കൊല ചെയ്യപ്പെട്ട സംഭവത്തിൽ നടക്കുന്ന നീതി നിഷേധവും സമരത്തിൽ ഉയർത്തിക്കാട്ടും. സംസ്ഥാന , ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു .