കാഞ്ഞിരപ്പള്ളി : ഇന്ദിരാഗാന്ധിയുടെ ചരമവാർഷികം ദേശീയഅസംഘടിത തൊഴിലാളി കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഖണ്ഡത ദിനമായി ആചരിച്ചു. രാവിലെ പേട്ടക്കവലയിൽ പുഷ്പാർച്ചനയും, ദേശരക്ഷാ പ്രതിജ്ഞയും, അനുസ്മരണ സമ്മേളനവും നടത്തി. തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കോൺഫറസ് ഹാളിൽ ചേർന്ന സംഘടനയുടെ ജിവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഭാരവാഹികൾ സംഭരിച്ച ബെഡ്ഷീറ്റുകൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സുനിൽ തേനംമാക്കൽ ആശ്രുപതി സൂപ്രണ്ട് ഡോ.ശാന്തിക്ക് കൈമാറി.