പാലാ : ബ്രിക്‌സ് മാനുഫാക് ചേഴ്‌സ് അസോസിയേഷൻ കുടുംബസംഗമവും ഓഫീസ് ഉദ്ഘാടനവും നാളെ വൈകിട്ട് 5 ന് കിടങ്ങൂർ ക്ഷേത്രത്തിന് സമീപം ഉണ്ണിക്കുട്ടൻ ട്രാവൽസ് ഹാളിൽ നടക്കും. കുടുംബ സംഗമം മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. ഓഫീസ് ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കും. അസോസിയേഷൻ ജില്ല പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷനാകും. എം.എൽ.എ മാരായ മോൻസ് ജോസഫ്, കെ.സുരേഷ് കുറുപ്പ്, മാണി സി.കാപ്പൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.എൻ.വാസവൻ, ഫിൽസൺ മാത്യൂസ്, സി.കെ.ശശിധരൻ, ഇ.എസ്.ബിജു, എൻ.ഹരി, ടി.ആർ.രഘുനാഥൻ, കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈബി മാത്യു എന്നിവർ പ്രസംഗിക്കും.