പാലാ : വനിത സംരംഭകർക്കായി 'വൺ തൗസന്റ് ട്രിൻകെറ്റ്‌സ് 'എന്ന വനിതാകൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രദർശന മേള ഇന്നും നാളെയുമായി മുനി.ടൗൺഹാളിൽ നടക്കും. 100 മുതൽ 8000 രൂപ വരെ വിലയുള്ള ഡിസൈനർ വെയറുകൾ, പ്രകൃതിദത്ത ഭക്ഷ്യ ഉത്പന്നങ്ങൾ, ഡ്രസ് മെറ്റീരിയൽസ് എന്നിവ മേളയിൽ ലഭിക്കും. ഇന്ന് രാവിലെ 9.30 ന് ചലച്ചിത്ര സംവിധായകൻ ഭദ്രൻ മേള ഉദ്ഘാടനം ചെയ്യും. സമാപനത്തോടനുബന്ധിച്ച് നാളെ വൈകിട്ട് 6 ന് മരിയസദനത്തിലെ കലാകൂട്ടായ്മയുടെ ഗാനമേള നടക്കും. സിനിമ നടി സോണിയ ജോസ് ഉദ്ഘാടനം ചെയ്യും.