നെടുംകുന്നം : ജലനിധിപദ്ധതിയുടെ ഭാഗമായി 15 വാർഡുകളിലും ശുദ്ധജലവിതരണപദ്ധതികൾ നിർമ്മിച്ച് സമ്പൂർണ കുടിവെള്ളവിതരണ പഞ്ചായത്തെന്ന നേട്ടം കൈവരിക്കാൻ ഒരുങ്ങുകയാണ് നെടുംകുന്നം. മൂന്നുവർഷം കൊണ്ട് 25 ശുദ്ധജലവിതരണപദ്ധതികളാണ് പൂർത്തിയാക്കിയത്. 14-ാം വാർഡ് തൊട്ടിക്കലിലെ കുടിവെള്ള പദ്ധതി ഉദ്ഘാടനമാണ് ഇനി കഴിയാനുള്ളത്.
വേനൽക്കാലങ്ങളിൽ കുടിവെള്ളപ്രശ്‌നം രൂക്ഷമായ പഞ്ചായത്താണ് നെടുംകുന്നം. ജലവിതരണവകുപ്പിന്റെ കുടിവെള്ള വിതരണം കാര്യക്ഷമമല്ലാത്തതിനാലാണ് ജലനിധി പദ്ധതിയുമായി മുന്നോട്ടുപോകാൻ പഞ്ചായത്ത് തീരുമാനിച്ചത്. ഇതോടെ ജലക്ഷാമം 90 ശതമാനത്തിലേറെ പരിഹരിക്കാനായി. നാളെ തൊട്ടിക്കലിൽ ചേരുന്ന യോഗത്തിൽ 26-ാമത് പദ്ധതിയുടെ ഉദ്ഘാടനം എൻ.ജയരാജ് എം.എൽ.എ നിർവഹി
ക്കും.
പദ്ധതിച്ചെലവ് : 8 കോടി