തലയോലപ്പറമ്പ്: മലയാള സാഹിത്യ ശാഖ ലോകോത്തര നിലവാരം പുലർത്തുന്നതാണെന്നും വായനയിലൂടെ അവനവന്റെ സംസ്‌ക്കാരത്തെ വളർത്തുക വഴി നാടിന്റെ യശസ്സ് ഉയർത്തുന്നതിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും നിർണ്ണായക പങ്കുവഹിക്കുവാനുണ്ടെന്നും ഭാരതീയ പൈതൃക പഠന കേന്ദ്രം ഡയറക്ടർ പി ജി എം നായർ പറഞ്ഞു. വൈക്കം ശ്രീ മഹാദേവ ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ടിൽ കേരള പിറവിയോടനുബന്ധിച്ചുള്ള ശ്രേഷ്ഠ ഭാഷാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . നൂറ് അദ്ധ്യാപക പരിശീലകർ പങ്കെടുത്ത ഭാഷാ സാഹിത്യോത്സവവും ദിനാചരണത്തോടനുബന്ധിച്ച് നടത്തി. നാടൻ പാട്ടുകൾ, ഏകാങ്കനാടകം, ഫ്‌ളാഷ് മോബ്, പ്രശ്‌നോത്തരി, മലയാളി മങ്ക, പുരുഷ കേസരി, ദേശഭക്തിഗാനം, പ്രഭാഷണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രൊഫ. സെറ്റിന .പി പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു. ബി മായ , കെ. കെ ബേബി, പോൾ ജോസഫ്, അനില ബോസ്, ഹസീന യൂസഫ്, എം. എ അനൂപ്, ഗായത്രി, ഷിഫാൻസ്, ലിന്റോ സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു.