jatha

വൈക്കം: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്‌ഷോപ്‌സ് കേരളയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പാറശ്ശാലയിൽ നിന്നും പുറപ്പെട്ട വാഹനജാഥയുടെ ജില്ലയിലെ പര്യടന പരിപാടിക്ക് വൈക്കത്ത് തുടക്കം.
നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ എത്തിയ ജാഥയെ പൂത്തോട്ടയിൽ വച്ച് ജില്ലാ ഭാരവാഹികൾ സ്വീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി. എസ്. മീരാണ്ണൻ ആണ് ജാഥാക്യാപ്റ്റൻ. ജാഥാ അംഗങ്ങളെ വലിയ കവലയിൽ വച്ച് വൈക്കം യൂണിറ്റ് ഭാരവാഹികൾ സ്വീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി. എൽ. ജോസ്‌മോൻ, സെക്രട്ടറി എ. ആർ. രാജൻ, വൈസ് പ്രസിഡന്റ് സജീവ് ഫ്രാൻസിസ്, ഗിരീഷ് കുമാർ, പി. ആർ. അഭിലാഷ്, കെ. ഡി. അനീഷ് കുമാർ, എം. മനോജ് എന്നിവർ പ്രസംഗിച്ചു.