തലയോലപ്പറമ്പ്: കാൽനടയാത്ര പോലും സാദ്ധ്യമല്ലാത്ത വിധം മാസങ്ങളായി തകർന്ന് കിടക്കുന്ന ടോൾ ചെമ്മനാകരി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി. യുവമോർച്ച പ്രവർത്തകർ റോഡ് ഉപരോധിച്ചു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി.ബിജുകുമാർ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ആസ്ഥി രേഖകളിൽ നിന്നടക്കം റോഡുകളെ ഒഴിവാക്കി പഞ്ചായത്ത് ഭരണസമിതി ജനവഞ്ചന നടത്തുകയാണെന്നും ഇത് പഞ്ചായത്തിന്റെ വികസനത്തെ പിന്നോട്ടടിപ്പിക്കുമെന്നും നേതാക്കൾ ആരോപിച്ചു. ബി.ജെ.പി മറവൻതുരുത്ത് പഞ്ചായത്ത് ജനറൽ സെക്രട്ടറി ആർ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. പി.ആർ.സുഭാഷ്, വിനൂപ് വിശ്വം, ടി.വി. മിത്രലാൽ കെ.ആർ.ശ്യാം,പത്മകുമാർ, രഞ്ജിത്ത്, സജി, ഷൺമുഖൻ, പ്രദീപ്, ധനുഷ്, മനു തുടങ്ങിയവർ പ്രസംഗിച്ചു.