വൈക്കം: മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് ഇസ്‌കഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ സംസ്ഥാനതല സമാപനം നാളെ വൈക്കത്ത് നടക്കും. വൈക്കം ഇണ്ടംതുരുത്തി മനയിൽ രാവിലെ 10ന് നടക്കുന്ന ഗാന്ധി സ്മൃതി ചിത്രങ്ങളുടെ പ്രദർശനം സി.കെ ആശ എം എൽ എ ഉദ്ഘാടനം ചെയ്യും. ഇ.ജി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 4ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കെ.ബിനുവിനെ ആസ്പദമാക്കി ചിത്രീകരിച്ച 'വൃക്ഷവൈദ്യൻ ' എന്ന ഹൃസ്വചിത്രത്തിന്റെ പ്രദർശനം. വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്‌നാകരൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തും. സ്വാഗത സംഘം ചെയർമാൻ ടി.എൻ രമേശൻ അദ്ധ്യക്ഷത വഹിക്കും. ഇസ്‌കഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ സ്വാഗതം പറയും.സി. പി. ഐ. ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.പി.കെഹരികുമാർ, വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി, എം.ഡി ബാബുരാജ്, നഗരസഭാ ചെയർമാൻ പി.ശശിധരൻ, ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതൻ, അഡ്വ.വി.ബി ബിനു, കെ.അജിത്ത് മുൻ എം എൽ എ, എ.പി അഹമ്മദ് മാഷ്, ഡോ.പി.കെ ബാലകൃഷ്ണൻ, എൻ.അനിൽ ബിശ്വാസ് തുടങ്ങിയവർ പ്രസംഗിക്കും. ഇസ്‌കഫ് ജില്ലാ സെക്രട്ടറി അഡ്വ.കെ.ആർ പ്രവീൺ നന്ദി പറയും. കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം ലഭിച്ച കെ.ആർ രമേശ്, ആരോഗ്യ സന്നദ്ധ പ്രവർത്തകൻ റേ മാത്യൂ, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കെ.ബിനു എന്നിവരെ സമ്മേളനത്തിൽ ആദരിക്കും.