അടിമാലി: വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹത് വ്യക്തികളുടെ ചിത്ര പ്രദർശനം കൊണ്ട് ശ്രദ്ധേയമായി അടിമാലി എസ് എൻ ഡി പി സ്‌കൂളിലെ കേരള പ്പിറവി ദിനാഘോഷം. ദേശിയ അന്തർദേശിയ രംഗങ്ങളിൽ മികവു പുലർത്തിയ മലയാളികൾ, കലാ സാംസക്കാരിക നായകന്മാർ ,ശാസ്ത്രജ്ഞന്മാർ, തുടങ്ങിയവരുടെ 150 ഓളം ചിത്രങ്ങൾ കുട്ടികൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. തുടർന്ന് കേരളം പിന്നിട്ട വഴികളിലൂടെ എന്ന ദൃശ്യാവിഷ്‌കാരവും നടന്നു. സമ്മേളനം പുരോഗമന കലാസാഹിത്യ വേദി സംസ്ഥാന കമ്മിറ്റി അംഗം കെ രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾമാരായ കെ.ടി സാബു, പി എൻ അജിത, ഹെഡ്മിസ്ട്രസ്സ് കെ ആർ സുനത, പി.ടി.എ പ്രസിഡന്റ് പി.വി സജൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.യു സിജു എന്നിവർ പ്രസംഗിച്ചു.
ചിത്രം. അടിമാലി എസ് എൻ ഡി പി സ്‌കൂളിൽ കേരള പ്പിറവി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചിത്ര പ്രദർശനം