ചങ്ങനാശേരി : അതിരൂപത മാതൃവേദി - പിതൃവേദി വചനവീട് നൂറ് ദിനകർമ്മ പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ രണ്ടു വീടുകളുടെ താക്കോൽദാനം നാളെ വൈകിട്ട് നാലിന് ലൂർദ്മാതാ പാരിഷ് ഹാളിൽ നടക്കും. ചങ്ങനാശേരി അതിരൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ റവ.ഫാ.ജോസ് മുകളേൽ യോഗം ഉദ്ഘാടനം ചെയ്യും. അരുവിക്കുഴി ലൂർദ് മാതാ പള്ളി വികാരി ഫാ.ആന്റണി കാട്ടൂപ്പാറ അദ്ധ്യക്ഷത വഹിക്കും. താക്കോൽദാനവും കണയംപ്ലാക്കൽ മത്തായിസാറിന് ആദരവും ചങ്ങനാശേരി അതിരൂപതാ വികാരി ജനറാൾ റവ.ഫാ.ജോസഫ് വാണിയപ്പുരയ്ക്കൽ നടത്തും.