അടിമാലി :പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി നടത്തുന്ന കേരളോത്സവം ഇന്നും നാളെയുമായി അടിമാലിയിൽ നടക്കും.പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് ഉദ്ഘാടനം നിർവ്വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി പീറ്റർ മുഖ്യപ്രഭാഷണം നടത്തും.കായിക മത്സരങ്ങൾ അടിമാലി സർക്കാർ ഹൈസ്‌ക്കൂൾ മുറ്റത്തും കലാമത്സരങ്ങൾ അടിമാലി പഞ്ചായത്ത് ഹാളിലും ഗെയിംസിനങ്ങൾ എം ബി കോളേജ് മൈതാനിയിലുമാണ് നടക്കുന്നത്.ഞായറാഴ്ച്ച നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം ഇൻഫന്റ് തോമസ് നിർവ്വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ മുരുകേശൻ സമ്മാനദാനം നിർവ്വഹിക്കും. കുടുതൽ വിവരങ്ങൾക്ക് 944783 1495, 7907020816