ഇടക്കാല ഉത്തരവിറക്കിയത് ലോകായുക്ത

മാങ്കുളം : പട്ടയമേളയിൽ ജില്ലാ കളക്ടർ അസൈമെന്റ് ഓർഡർ നൽകി പട്ടയത്തിനായി ട്രഷറിയിൽ പണം അടച്ച മാങ്കുളം വില്ലേജില്ലെ 52 പേർക്കുള്ള പട്ടയം ഡിസംബർ 31 നകം വിതരണം ചെയ്യണമെന്ന് ലോകായുക്ത. കൂടാതെകണ്ണൻദേവൻ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ദേവികുളം താലൂക്കിൽ ഏറ്റെടുത്ത ഭൂമിയിൽ ഭൂരഹിതരായ കർഷകർക്കും കർഷക തൊഴിലാളികൾക്കും 1980,1985,1996 വർഷങ്ങളിൽ വിതരണം ചെയ്ത ഭൂമി കൈമാറ്റത്തിനുള്ള നിയമാനുസൃത കാലാവധിയായ പന്ത്രണ്ട് വർഷത്തിനുശേഷം വിലയ്ക്ക് വാങ്ങി കൈവശം വച്ച് കൃഷി ചെയ്യു കർഷകർക്ക് പട്ടയം നൽകാനായി കളക്ടറുടെ ഭൂപതിവിനായി സമർപ്പിക്കപ്പെട്ട 48 പേർക്കുള്ള പട്ടയ ഫയലിലും തീർപ്പുകൽപ്പിച്ച് അർഹരായവർക്ക് ഡിസംബർ 31 നകം പട്ടയം നൽകി പൂർത്തീകരിക്കണമെന്ന് ലോകായുക്ത ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

2018 ജനുവരി 27 ന് മാങ്കുളം വില്ലേജിലെ അർഹരായവർക്കുള്ള പട്ടയവിതരണം അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് സർക്കാർ ഉത്തരവിറക്കിയിട്ടും നാളിതുവരെയായി പട്ടയവിതരണ നടപടി പൂർത്തീകരിച്ചിരുന്നില്ല. നാളിതുവരെയായി 34 പേർക്ക് മാത്രം പട്ടയം നൽകി റവന്യു ഉദ്യോഗസ്ഥർ മാങ്കുളം വില്ലേജിലെ പട്ടയ നടപടി അട്ടിമറിക്കുന്നുവെന്നും കാണിച്ച് പൊതുപ്രവർത്തകനായ പ്രവീൺ ജോസ് സമർപ്പിച്ച ഹർജിയിലാണ് ലോകായുക്ത കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പിലാക്കി ഇടുക്കി ജില്ലാ കളക്ടർ റിപ്പോർട്ട'് ചെയ്യുതിനായ കേസ് 2020 ജനുവരി 14 ലേയ്ക്ക് മാറ്റി. തുടർന്ന് മാങ്കുളത്തെ ശേഷിക്കുന്ന പട്ടയ വിതരണവുമായി ബന്ധപ്പെട്ട വാദം കേട്ട' കോടതി അന്തിമ വിധി പുറപ്പെടുവിക്കും. ജസ്റ്റീസുമാരായ സിറിയക്ക് ജോസഫ്, എ.കെ ബഷീർ എിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുത്.


നാല് പതിറ്റാണ്ട് കാത്തിരിപ്പിന് പരിഹാരം

ഉത്തരവ് നടപ്പിലാകുന്നതോടുകൂടി 1980 മുതൽ 1996 വരെ സർക്കാർ വിതരണം ചെയ്ത ഭൂമിയിൽ ഇനിയും പട്ടയം ലഭിക്കാനുള്ള 619 പേരുടെ കഴിഞ്ഞ 40 വർഷമായുള്ള ഭൂമിക്ക് പട്ടയം എന്ന ആവശ്യത്തിന് പരിഹാരമാകുമെന്ന് കരുതുന്നു. ഇതു കൂടാതെ മാങ്കുളം വില്ലേജിൽ 1999 ൽ വിതരണം ചെയ്ത ഭൂമിയിൽ 1016 പേർക്കും മാങ്കുളം ഫോറസ്റ്റ് സെറ്റിൽമെന്റ് വിജ്ഞാപനത്തിൽ ഉൾപ്പെട്ട 600 ഓളം പേർക്കും പട്ടയം ലഭിച്ചാൽ മാത്രമാണ് മാങ്കുളത്തെ പട്ടയനടപടി പൂർത്തിയാകുകയുള്ളുവെന്നതാണ് യാത്ഥാർത്യം. ഇവരുടെ ഭൂമി അളു തിരിക്കുതിനായി സവ്വേ ടീമിനെ ഇടുക്കി ജില്ലാ കളക്ടർ നിയോഗിച്ചിരുെങ്കിലും 313 പേരുടെ ഭൂമയി അളു തിരിച്ചു കഴിഞ്ഞപ്പോൾ അവരെ തിരികെ വിളിച്ച് പട്ടയ സവ്വേയ്ക്ക് നിയോഗിച്ചിരിക്കുതുമൂലം സവ്വേ നടപടിയും നിലവിൽ നിലച്ചിരിക്കുകയാണ്.


'മാങ്കുളം വില്ലേജിലെ പട്ടയ നടപടി ത്വരിത ഗതിയിൽ പുരോഗമിക്കുകയാണെും കളക്ടർ അസൈമെന്റ് ഒപ്പിട്ട 52 പട്ടയ ഫയലുകൾക്ക് പട്ടയം നൽകുനതിനുള്ള അനുമതി ലഭിച്ചിട്ടുണ്ടെും 48 ഫയലുകളിൽ 8 ഫയലുകൾ സർക്കാർ പതിച്ചു നൽകാത്ത ഭൂമി കൈവശം വച്ചിരിക്കുവരാകയാൽ പട്ടയം നൽകാൻ സാധിക്കില്ലാതെ ശേഷിക്കുന്ന 40 ഫയലുകൾക്ക് ചില ന്യൂനതകൾ ചൂണ്ടി കാട്ടി കളക്ടർ തിരികെ നൽകിയിട്ടുണ്ടെന്നും അവ പരിഹരിച്ചു സമർപ്പിച്ചു കഴിഞ്ഞാൽ അവയ്ക്കും കളക്ടർ അസൈമെന്റ് അനുവദിക്കും. തുടർന്ന് പട്ടയം ലഭ്യമാക്കും

ജിജി കുപ്പള്ളി

ദേവികുളം തഹസീൽദാർ