അടിമാലി: കഴിഞ്ഞ രണ്ട് ആഴ്ച മുൻപ് സമാന്തര സർവ്വീസ് മായി ബന്ധപ്പെട്ട് അടിമാലിയിൽ ഉണ്ടായ ആക്രമണത്തിന്റെ തുടർച്ചയായി ഉണ്ടായ സംഘർഷത്തിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ഐ എൻ ടി യു സി പ്രവർത്തകൻ കൂമ്പൻ പാറ കെ എച്ച് സുൽഫിക്കർ, ഇരുമ്പുപാലം സ്വദേശി സുനു തോമസ്സ് എന്നിവർക്ക് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.
കേസിൽ റിമാൻഡിൽ ആയിരുന്ന കോൺഗ്രസ് പ്രവർത്തകരായ ജസ്റ്റിൻ കുളങ്ങര, നിഷാദ് കടത്തു കുടി, കെ എസ് യു ജില്ലാ സെക്രട്ടറി അനിൽ കനകൻ എന്നിവർക്ക് ഒരാഴ്ച മുൻപ് ജാമ്യം ലഭിച്ചിരുന്നു