രാജാക്കാട്: കവിത എന്നത് അനുഭവം എന്നതിനപ്പുറം നന്മ നിറഞ്ഞ നാളെയുടെ പ്രതീക്ഷകളാണെന്നും സമൂഹത്തെ വാർത്തെടുക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നു എന്നും എൻ ആർ സിറ്റി സ്‌കൂളിൽ നടന്ന കവിയരങ്ങ് ഉദ്ഘാടനം ചെയ്ത് ആന്റണി മുനിയറ അഭിപ്രായപ്പെട്ടു. ജിജോ രാജകുമാരി, ബാബു പാർത്ഥൻ, ഷീലാ ലാൽ എന്നിവർ കവിതകൾ അവതരിപ്പിച്ചു. കവികളെ പൊന്നാടയണിയിച്ച് സ്‌കൂളിന്റെ ആദരം അർപ്പിച്ചു.പി ടി എ പ്രസിഡന്റ് ഷാജി ചുള്ളിയാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് അജിത ജി കേരളപ്പിറവി ദിന സന്ദേശം നൽകി. പരിപാടിക്ക് അദ്ധ്യാപകരായ സുജിത് കുമാർ, ജിജി മോൻ ഇ കെ എന്നിവർ നേതൃത്വം നൽകി.