കൂരാലി : എലിക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി മാരത്തൺ ഇന്ന് രാവിലെ 8ന് നടക്കും. കൂരാലിയിൽ നിന്ന് പൈക ആശുപത്രിപ്പടിയിലേക്കാണ് മത്സരം. പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇളങ്ങുളം അമ്പലം മൈതാനത്ത് ക്രിക്കറ്റ്, ഇളങ്ങുളം സെന്റ് മേരീസ് സ്‌കൂൾ മൈതാനത്ത് ഫുട്ബാൾ, പനമറ്റം ദേശീയവായനശാല മൈതാനത്ത് വോളിബാൾ, പനമറ്റം ദേശീയവായനശാല ഓഡിറ്റോറിയത്തിൽ ചെസ്സ് എന്നീ മത്സരങ്ങൾ നടത്തും. ഇളങ്ങുളം ദേവസ്വം ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ കലാമത്സരങ്ങളും നടക്കും. ഉരുളികുന്നം ഉദയാ അംഗൻവാടി മൈതാനത്ത് ഷട്ടിൽസ് ഡബിൾസ്, സിംഗിൾ ടൂർണമെന്റ് എന്നിവ വൈകിട്ട് 5ന് നടക്കും.