അയ്മനം: വാളയാർ പീഡന കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അയ്മനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപ്പ് ജംഗ്ഷനിൽ പ്രതിഷേധ ജ്വാല നടത്തി. സംഗീതജ്ഞ മാതംഗി സത്യമൂർത്തി ദീപം പകർന്നു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയ്മോൻ കരീമഠം അദ്ധ്യക്ഷത വഹിച്ചു. രാജു വാതക്കോടത്തുപടി, രമേശ് ചിറ്റക്കാട്ട്, ബോബി ജോൺ, സുമ പ്രകാശ്, ജിഷ്ണു ജെ ഗോവിന്ദ്, ചിന്നമ്മ പാപ്പച്ചൻ, കുഞ്ഞുമോൻ പള്ളിക്കണ്ടം, രാജീവ് കെ സി, ജോസ് മാത്യു, സണ്ണി കലുങ്കത്ര, ജോർജ്കുട്ടി, അയ്മനം പ്രസാദ്, ശശി ഇലഞ്ഞിക്കൽ എന്നിവർ പ്രസംഗിച്ചു.