കോട്ടയം: ദർശന പുസ്തക മേളയോടനുബന്ധിച്ച് ദർശന കവിയരങ്ങിന്റെ ഒന്നാം വാർഷികം പുസ്തകമേളാ നഗറിൽ (ഇൻഡോർ സ്റ്റേഡിയം) ഇന്ന് നടക്കും .

രാവിലെ 10ന് ‌‌ഡോ.വി.ആശാലത ( സംസ്കൃത സർവ്വകലാശാലാ മലയാളം വകുപ്പ് മേധാവി) ഉദ്ഘാടനം ചെയ്യും. ഫാ.തോമസ് പുതുശ്ശേരി, ഫാ.എമിൽ പുള്ളിക്കാട്ടിൽ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. കോട്ടയം മോഹൻദാസാണ് അവതാരകൻ . ശ്രീലകം വേണുഗോപാൽ, ആനിക്കാട് ഗോപിനാഥ്, ടി.ജി.ബി മേനോൻ , മീനടം രാജപ്പൻനായർ, ഔസേപ്പ് ചിറ്റക്കാട് , രാജു പാമ്പാടി, കുടമാളൂർ സുലൈമാൻ ഹാജി, സൂസൻ പാലാത്ര എന്നിവരെ ആദരിക്കും. തുടർന്ന് നിമിഷകവിതാ രചനാമത്സരവും കവിയരങ്ങും. കവിത ചൊല്ലുന്നവർക്കും, എഴുതുന്നവർക്കും ശ്രോതാക്കൾക്കും സമ്മാനം നൽകും. ഉച്ചകഴിഞ്ഞ് 2ന് അക്ഷര ശ്രീ സാഹിത്യോത്സവം ഉദ്ഘാടനം ഡോ.ലീലാ ഗോപാലകൃഷ്ണൻ നിർവഹിക്കും. സെമിനാറിൽ ടെൻസി ജേക്കബ് വിഷയാവതരണം നടത്തും. വൈകിട്ട് 5ന് വേറിട്ട കാഴ്ചകൾ. ചലച്ചിത്ര താരം വി.കെ.ശ്രീരാമൻ മുഖ്യാതിഥിയാകും. 6.30ന് ദ‌ർശന കലാസന്ധ്യ .