കൊല്ലാട് : എസ്.എൻ.ഡി.പി യോഗം 117 -ാം നമ്പർ ശാഖ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിലുള്ള നക്ഷത്ര ശാസ്ത്രസദസ് ഇന്ന് രാവിലെ ഏഴിന് ശാഖാ രവിവാരപാഠശാല ഹാളിൽ നടക്കും. യൂത്ത്‌മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് ടി.ആക്കളം യോഗം ഉദ്ഘാടനം ചെയ്യും. യൂത്ത്‌മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് അരുൺ പ്രകാശ് കുളത്തിങ്കൽ അദ്ധ്യക്ഷത വഹിക്കും. ഹരി പത്തനാപുരം ആധുനികതയിലെ ജ്യോതിഷ ശാസ്ത്രം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.