പരീക്ഷാ തീയതി
അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ (പുതിയ സ്‌കീം 2017 അഡ്മിഷൻ റഗുലർ)/ഡി.ഡി.എം.സി.എ (20142016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ ആറ് മുതൽ നടക്കും. പിഴയില്ലാതെ 13 വരെയും 500 രൂപ പിഴയോടെ 14 വരെയും 1000 രൂപ സൂപ്പർഫൈനോടെ 15 വരെയും അപേക്ഷിക്കാം.
ആറാം സെമസ്റ്റർ എൽ.എൽ.ബി (ത്രിവത്സരം 2016 അഡ്മിഷൻ റഗുലർ, 2010-2015 അഡ്മിഷൻ സപ്ലിമെന്ററി, 2009 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/2009ന് മുമ്പുള്ള അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്), പത്താം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം 2007-2010 അഡ്മിഷൻ സപ്ലിമെന്ററി/2006 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/ 2006 ന് മുമ്പുള്ള അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ് കോമൺ) പരീക്ഷകൾ 19 മുതൽ നടക്കും.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.എ മ്യൂസിക് മൃദംഗം (സി.ബി.സി.എസ് കോർ/കോംപ്ലിമെന്ററി റഗുലർ/റീഅപ്പിയറൻസ്)/സി.ബി.സി.എസ്.എസ് (ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്), അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് (കോർ/ഓപ്പൺ കോഴ്‌സ് റഗുലർ)/സി.ബി.സി.എസ്.എസ് (റീഅപ്പിയറൻസ്/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്/മേഴ്‌സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ 12 മുതൽ 14 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.
വൈവാവോസി
നാലാം സെമസ്റ്റർ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ വൈവാവോസി ഏഴിന് കാലടി ശ്രീശങ്കര കോളേജിൽ നടക്കും.
ഇന്റേണൽ റീഡു
ബി.ടെക് ഒന്ന് മുതൽ എട്ടുവരെ സെമസ്റ്റർ (2010ന് മുമ്പുള്ള അഡ്മിഷൻ, 2010 മുതൽ അഡ്മിഷൻ) ഇന്റേണൽ റീഡുവിന് 19 വരെ അപേക്ഷിക്കാം. ഒരു വിഷയത്തിന് 2000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്.