കോട്ടയം : കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം പബ്ലിക് ലൈബ്രറിയും നന്മയും ചേർന്ന് സംഘടിപ്പിച്ച നവകേരള സെമിനാർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിച്ചു. പഴയിടം മുരളി, ഡോ.നടുവട്ടം സത്യശീലൻ, രാജു വള്ളിക്കുന്നം, വിനോദ് ചമ്പക്കര, രാജേഷ് കുമാർ, ഷാജി തോമസ് എന്നിവർ പ്രസംഗിച്ചു. നിർദ്ധനരോഗികൾക്ക് ചികിത്സാ സഹായം നൽകുന്ന 'അലഞ്ഞു തിരിയുന്നവർ" എന്ന കലാകാരന്മാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിനെ ആദരിച്ചു.