കോട്ടയം : എസ്.പി.സി.എസ് പ്രസിദ്ധീകരിച്ച 'ബൈബിൾ പറയാതിരുന്നത് ' എന്ന പുസ്തകം നാളെ ഉച്ചകഴിഞ്ഞ് 2 ന് ദർശന അന്താരാഷ്ട്ര പുസ്തകമേളയിൽ ഡോ.വിൽസൻ തമ്പു പ്രകാശനം ചെയ്യും. റോയി പോൾ പുസ്തകം ഏറ്റുവാങ്ങും. എസ്.പി.സി.എസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഡോ.എം.ബാബുജി പുസ്തകപരിചയം നടത്തും.