കോട്ടയം : വാളയാർ പീഡനക്കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി നാളെ വൈകിട്ട് 5 ന് കോട്ടയം നഗരത്തിൽ പ്രതിഷേധാഗ്നി സംഘടിപ്പിക്കും. സംഭവത്തിനെതിരെ വിപ്ലവ യുവജന സംഘടനകളും സാംസ്കാരിക നായകന്മാരും നിശബ്ദത പാലിക്കുന്നത് അപഹാസ്യമാണെന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് എം.പി.സെൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എ.ജി തങ്കപ്പൻ, ജില്ലാ സെക്രട്ടറി പി.അനിൽകുമാർ, ശ്രിനിവാസൻ പെരുന്ന, കെ.പി സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.