കോട്ടയം: ''ശാസ്ത്രവും മതസങ്കല്പവും തമ്മിൽ യോജിക്കില്ലെന്ന ചിന്ത തെറ്റാണ്. ബുദ്ധിക്ക് അതീതമായ പ്രവർത്തനം പ്രചഞ്ചത്തിലുണ്ട്. ഇതിനെ വിശദീകരിക്കാൻ ശാസ്ത്രത്തിന് കഴിയുമെങ്കിലും ആ ശക്തി അജ്ഞാതമാണ്. പ്രപഞ്ചത്തിന്റെ അടിസ്ഥാനം ഒരേ വസ്തുമാണ്. ഇത് പല തലങ്ങളിലായി പ്രവർത്തിക്കുന്നു, പലതായി കാണുന്നു''- വയലാർ അവാർഡ് ജേതാവ് വി.ജെ.ജെയിംസ് പറഞ്ഞു. കോട്ടയം പ്രസ്ക്ളബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വിശ്വാസങ്ങൾക്കും ഒരേ ഊർജം
എല്ലാ വിശ്വാസങ്ങൾക്കും അടിസ്ഥാനം ഒരേ ഘടകമാണ്. ഒരേ ഊർജമാണ് എല്ലാവസ്തുക്കളിലും. ഇതിനെ പലതായി കാണുകയാണ്. ശാസ്ത്രത്തെക്കുറിച്ച് കുടുതൽ പഠിക്കുേമ്പാൾ ഇത് വ്യക്തമാകും.അക്ഷരത്തിന് ശക്തിയുണ്ടെന്നാണ് താൻ മസിലാക്കിയിരിക്കുന്നത്.
സോഷ്യൽ മീഡിയയ്ക്ക് ഗുണവും ദോഷവും
സോഷ്യൽമീഡിയക്ക് ദോഷമുണ്ടെന്ന് പറയുേമ്പാൾ തന്നെ ഗുണങ്ങളും ഏറെയാണ്. പല പുസ്തകങ്ങളും ഇറങ്ങുമ്പാൾ തന്നെ അഭിപ്രായം വരും. ഇത് വായിച്ച് പലരും പുസ്തകൾ വാങ്ങിക്കും. പണ്ട് ഏതെങ്കിലും നിരൂപകന്റെ കണ്ണിൽപ്പെട്ടിരുന്നില്ലെങ്കിൽ പുസ്തകം ശ്രദ്ധേയമാകുമായിരുന്നില്ല. ഇന്ന് അങ്ങനെയല്ല, നല്ലതാണെങ്കിലും ചീത്തയാണെങ്കിലും സോഷ്യൽമീഡിയിൽ എത്തും. എന്റെ കൃതികൾക്കും ഇത് ഗുണം ചെയ്തിട്ടുണ്ട്.
വിമർശകർ പുസ്തകം വായിക്കാത്തവർ
പലപ്പോഴും പുസ്തകങ്ങളെക്കുറിച്ച് വിമർശനം ഉന്നയിക്കുന്നവർ അത് വായിക്കാത്തവരാണ്. തന്റെ കൃതിയായ 'നീരീശ്വരനേരം" വിമർശിക്കുന്നവരും ഇത്തരക്കാരാണ്.