വിളക്കുമാടം: സി.എം.സി പാലാ ജയമാതാ പ്രൊവിൻസ് വിളക്കുമാടം സെന്റ് ആൻസ് കോൺവെന്റ് മഠാംഗം സിസ്റ്റർ കാൻഡിഡാ (100) നിര്യാതയായി. സംസ്kdകാരം ഇന്ന് 2 ന് മഠം ചാപ്പലിലെ ശുശ്രൂഷകൾക്കു ശേഷം വിളക്കുമാടം സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ. വിളക്കുമാടം കുന്നത്തുപുരയിടം പരേതരായ തൊമ്മൻ-അന്ന ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സിസ്റ്റർ ഗ്രേഷ്യൻ എസ്എച്ച് (കൂവപ്പള്ളി), തോമസ് കുന്നത്തുപുരയിടം (ചേറ്റുതോട്), പരേതരായ ഫാ. സേവ്യർ സിഎംഐ, കുഞ്ഞമ്മൻ (വിളക്കുമാടം), മത്തായി (വിളക്കുമാടം), ഫിലിപ്പ് (ചേറ്റുതോട്), കുഞ്ഞേപ്പ് (ചെന്പൻതൊട്ടി), അന്നമ്മ (വിളക്കുമാടം), ത്രേസ്യാമ്മ പാറകുളങ്ങര (മണിപ്പുഴ), ചാക്കോച്ചൻ കുന്നത്തുപുരയിടം (മണിപ്പുഴ).