asha

തലയോലപ്പറമ്പ്: ആലങ്കേരിവാലാച്ചിറ പാടശേഖര വെള്ളപ്പൊക്ക നിവാരണ നിയന്ത്രണ പദ്ധതിയുടെ ഗുണഭോക്തൃ പൊതുയോഗവും കർഷക പരിശീലനവും സംഘടിപ്പിച്ചു.തലയോലപ്പറമ്പ് സെന്റ് ജോർജ്ജ് പാരിഷ് ഹാളിൽ നടന്ന പരിപാടി സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.തലയോലപ്പറമ്പ് പഞ്ചായത്തിലെ എട്ടാം വാർഡിൽപ്പെട്ട ആലങ്കേരി പാടശേഖരത്തിന്റെയും കടുത്തുരുത്തി പഞ്ചായത്തിലെ 11ാം വാർഡിൽപ്പെട്ട വാലാച്ചിറ പാടശേഖരത്തിന്റെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ വി.ടി. പത്മകുമാർ പദ്ധതി വിശദീകരണം നടത്തി.കുമരകം കാർഷിക ഗവേഷണ കേന്ദ്രം റിട്ടേഡ് അസോസിയേറ്റ് പ്രഫസർ എൻ.കെ. ശശിധരൻ കർഷകർക്ക് പരിശീലന ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം സി.എൻ. സന്തോഷ്, വാർഡ് മെമ്പർ ഷിജി വിൻസെന്റ്, തലയോലപ്പറമ്പ് കൃഷി ഓഫീസർ തെരേസ അലക്‌സ്, പാലാ മണ്ണ് സംരക്ഷണ ഓഫീസർ പി.ബി. നീരജ്, കെ.കെ. സുരേഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.