കോട്ടയം: ബാങ്ക് ഒഫ് ബറോഡ, വിജയ, ദേന ബാങ്കുകളുടെ 20 ഓളം ശാഖകൾ അടച്ച് പൂട്ടുന്നതിനെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ ജില്ല കമ്മിറ്റി ബറോഡ ബാങ്ക് മെയിൻ ശാഖയ്ക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.ബി.ഇ.എഫ് പ്രസിഡന്റ് കെ.ആർ. പ്രസന്നകുമാർ യോഗം ഉദ്ഘാടനം ചെയ്തു. നീരജ് കെ.ആർ, അതുൽ, ബിനു കുമാർ, ആർ.എ.എൻ റെഡ്യാർ, സുധാമണി ഗോപിദാസ് തുടങ്ങിയവർ നേതൃത്വം നൽകി.