തലയോലപ്പറമ്പ്: കേരള വിധവ വയോജന ക്ഷേമസംഘം വൈക്കം താലൂക്ക് സമ്മേളനവും ലഹരിവിരുദ്ധ സെമിനാറും സംഘടിപ്പിച്ചു. കടുത്തുരുത്തി പൊലീസ് എസ് എച്ച് ഒ പി.കെ. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമസംഘം സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു. മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോർജ്, ക്ഷേമസംഘം സംസ്ഥാന സെക്രട്ടറി ഓമന രാജൻ, ചന്ദ്രമതി മഞ്ചുഷ, പൊന്നമ്മ കാളശ്ശേരി, ശശീന്ദ്ര കുറുപ്പന്തറ, അമ്മിണി വടകര തുടങ്ങിയവർ പ്രസംഗിച്ചു.