
വൈക്കം: വാളയാറിൽ ദളിത് പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് ദളിത് കോൺഗ്രസ് വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈക്കത്ത് പ്രതിഷേധ പ്രകടനവും ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ പ്രതിഷേധ ജ്വാല തെളിയിക്കലും നടത്തി.പ്രതിഷേധ ജ്വാല തെളിയിക്കൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജയ് ജോൺ പേരയിൽ ,വിജയമ്മ ബാബു,ഇടവട്ടം ജയകുമാർ കെ.കെ.ചന്ദ്രൻ ,കൃഷ്ണൻകുട്ടി ,പി.കെ.സുതൻ, കെ.മോഹനൻ, മഹേശൻ മാടത്തിൽ ചിറ, ചന്ദ്രൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.