കുമരകം: കോട്ടയം വെസ്റ്റ് സബ് ജില്ല യുവജനോത്സവത്തിൽ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽ കുമരകം എസ്.കെ.എം ഹയർ സെക്കൻഡറി സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ഹൈസ്‌കൂൾ വിഭാഗത്തിൽ 11 ഗ്രൂപ്പ് ഇനങ്ങളിലും, വ്യക്തിഗത ഇനങ്ങളിലും സ്‌കൂൾ ചാമ്പ്യന്മാരായി. വിജയികൾക്ക് കോട്ടയം ആർ.ഡി.ഡി സമ്മാനങ്ങൾ വിതരണം ചെയ്‌തു. ഹൈസ്‌കൂൾ , യു.പി വിഭാഗത്തിലും സംസ്‌കൃതോത്സവത്തിലും സ്‌കൂൾ മികച്ച വിജയം നേടി. വിജയികളെ സ്‌കൂൾ മാനേജർ അഡ്വ.വി.പി അശോകൻ, പി.ടി.എ പ്രസിഡന്റ് സന്തോഷ്‌കുമാർ എന്നിവർ അഭിനന്ദിച്ചു. നാളെ സ്‌കൂളിൽ വിജയദിനാഘോഷം നടത്തും.