പാലാ: വ്യാപാരി വ്യവസായി ഏകോപനസമിതി മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെമിനാറും എം.പി.മാർ, എം.എൽ.എ, ജില്ലാ ഭാരവാഹികൾ എന്നിവർക്ക് സ്വീകരണവും ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.30 വരെ പാലാ വ്യാപാരഭവൻ ഹാളിൽ നടക്കും. താലൂക്ക് വർക്കിംഗ് പ്രസിഡന്റ് ഇഗ്‌നേഷ്യസ് തയ്യിലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്യും. എ.കെ.എൻ. പണിക്കർ, ഇ.സി. ചെറിയാൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ഹാജി കെ.എച്ച്.എം. ഇസ്മയിൽ, മാത്യു ചാക്കോ വെട്ടിയാങ്കൽ, വി.എ. മുജീബ് റഹ്മാൻ, പി.സി. അബ്ദുൾ ലത്തീഫ്, വി.സി. ജോസഫ്, കെ.ജെ. മാത്യു, റ്റി.കെ. രാജേന്ദ്രൻ, കെ.എ. വറുഗീസ്, ഫിലിപ്പ് മാത്യു തരകൻ, സി.എം. മത്തായി, കെ.എം. മാത്യു എന്നിവർ പ്രസംഗിക്കും. ജോസ് കെ. മാണി, തോമസ് ചാഴികാടൻ, മാണി സി. കാപ്പൻ എന്നിവർക്ക് സ്വീകരണവും നൽകും.