പാലാ: ലയൺസ് ക്ലബ്ബ്‌സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബി റീജിയൻ 12 ന്റെ കൾച്ചറൽ ഫെസ്റ്റ് 'നൂപുരധ്വനി' ഇന്ന് 3 ന് നെല്ലിയാനി ലയൺസ് ക്ലബ്ബ് ഹാളിൽ മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. റീജിയൻ ചെയർമാൻ അഡ്വ. ആർ. മനോജ് അദ്ധ്യക്ഷത വഹിക്കും. ലയണസ് ഡിസ്ട്രിക്ട് ഗവർണ്ണർ മാഗി ജോസ് മുഖ്യ പ്രഭാഷണം നടത്തും. റീജിയണിലെ 10 ക്ലബ്ബുകളിൽ നിന്നുള്ള കലാകാരൻമാർ മത്സരത്തിൽ പങ്കെടുക്കും. വിജയികൾക്ക് ഫസ്റ്റ് വൈസ് ഡിസ്ട്രക്ട് ഗവർണ്ണർ ഡോ. സി.പി. ജയകുമാർ, മുൻ ഗവർണ്ണർ ഡോ. ജോർജ് മാത്യു എന്നിവർ സമ്മാനദാനം നിർവ്വഹിക്കും