കണമല : എസ്.എൻ.ഡി.പി യോഗം മൂക്കംപെട്ടി ശാഖയിൽ എരുമേലി യൂണിയൻ യൂത്ത് മൂവ്മെന്റ് ഭാരവാഹികൾക്ക് സ്വീകരണവും ഡോ.പല്പുവിന്റെ ജൻമദിന ആഘോഷവും നടത്തി. എരുമേലി യൂണിയൻ പ്രസിഡന്റ് കെ.ബി. ഷാജി ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ശ്രീകുമാർ ശ്രീപാദം ഭദ്രദീപം കൊളുത്തി. ശാഖാ പ്രസിഡന്റ് പി.വി. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. യോഗം അസി .സെക്രട്ടറി എം.വി. അജിത്കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഷിൻ ശ്യാമളൻ, സെക്രട്ടറി റെജിമോൻ പൊടിപാറ എന്നിവർക്ക് സ്വീകരണം നൽകി .ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ പഠനക്ലാസ് നടത്തി.