കോട്ടയം : ജില്ലാ ഹോമിയോ ആശുപത്രിയിൽ പുതിയതായി സജ്ജീകരിച്ച ക്ലിനിക്കൽ ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. 25 ലക്ഷം രൂപ ചെലവഴിച്ച് ഹോമിയോ വകുപ്പ് ഒരുക്കിയ ലാബിൽ ബയോകെമിസ്ട്രി, ഹെമറ്റോളജി വിഭാഗങ്ങളിലെ എല്ലാവിധ പരിശോധനകൾക്കുമുള്ള സൗകര്യം ലഭ്യമാണ്. വകുപ്പ് ആരംഭിച്ച സദ്ഗമയ ഇമാസിക, ആയുഷ്മാൻ ഭവ റസിപീ ബുക്ക് എന്നിവയുടെ പ്രകാശനവും ഇതോടനുബന്ധിച്ചു നടന്നു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ സഖറിയാസ് കുതിരവേലി, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ.വി.കെ. പ്രിയദർശിനി, ആശുപത്രി സൂപ്രണ്ട് ഡോ.ജിജി വർഗീസ്, ഡോ.റോയ് സഖറിയ, ഡോ.കെ.കെ. ജിഷ എന്നിവർ പങ്കെടുത്തു.