പാലാ : കട്ടപ്പന സബ്‌കോടതി കേരളാ കോൺഗ്രസ് എം ജോസഫ് വിഭാഗത്തിന്റെ വാദം അംഗീകരിച്ചതിൽ പാർട്ടി പാലാ നിയോജകമണ്ഡലം കമ്മിറ്റി ആഹ്ലാദപ്രകടനം നടത്തി. ളാലം ജംഗ്ഷനിൽ നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാടിൻരെ നേതൃത്വത്തിൽ നാട്ടുകാർക്ക് ലഡു വിതരണം നടത്തി. തോമസ് ഉഴുന്നാലിൽ, മൈക്കിൾ പുല്ലുമാക്കൽ, തങ്കച്ചൻ മണ്ണുശ്ശേരി, മത്തച്ചൻ പുതിയിടത്തുചാലിൽ, ജോയി കോലത്ത്, അഡ്വ. ജോസഫ് കണ്ടത്തിൽ, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ, സജി ഓലിക്കര, അഡ്വ. എബ്രാഹം തോമസ്, തോമസ് ആൽബർട്ട്, ടോമി തണോലിൽ, അഡ്വ. ജാക്‌സ് പറമുണ്ട, ജോർജ് നരിമറ്റം, ഷിമ്മിച്ചൻ, സാബു കല്ലറയ്ക്കൽ, മെൽവിൻ പറമുണ്ട, സാബു കല്ലറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.