പാലാ : സെന്റ് ജോസഫ്‌സ് എൻജിനീയറിംഗ് കോളേജിൽ 28,29,30 തിയതികളിൽ ടെക്‌ഫെയർ എന്ന പേരിൽ ഓപ്പൺ ഹൗസ് എക്‌സിബിഷൻ നടക്കും. ഐ.എസ്.ആർ.ഓ., കേരളാ സ്റ്റാർട്ട് അപ്പ് മിഷൻ, തിരുവനന്തപുരം പ്ലാനറ്റോറിയം, കെ.എസ്.ഇ.ബി., മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റ് തുടങ്ങിയ ഗവൺമെന്റ് ഡിപ്പാർട്ടുമെന്റുകളുടെയും മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെയും എക്‌സിബിഷൻ ടെക് ഫെയറിന്റെ ഭാഗമായി നടത്തും. 9 മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കായി നവംബർ 29,30 തീയതികളിലായി സെന്റ് ജോസഫ്‌സ് യംഗ് ഇന്നവേഷൻ എന്ന ഓൾ കേരള പ്രോജക്ട് മത്സരം സംഘടിപ്പിക്കും. ഒരുലക്ഷത്തോളം രൂപ സമ്മാനത്തുകയുള്ള മത്സരത്തിന് നവംബർ 6 നുള്ളിൽ രജിസ്റ്റർ ചെയ്യണം. ഇതോടൊപ്പം തന്നെ എസ്‌.ജെ.സി.ഇ.ടി ക്വിസ് എന്ന പേരിൽ അരലക്ഷം രൂപ സമ്മാനത്തുകയുള്ള ഓൾ കേരള ക്വിസ് കോമ്പറ്റീഷൻ പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികൾക്കായി നവംബർ 29 ന് കോളേജിൽ നടത്തും. എക്‌സിബിഷൻ കാണുന്നതിന് പൊതുജനത്തിന് പ്രവേശനം അനുവദിക്കും. രജിസ്‌ട്രേഷനും വിശദവിവരങ്ങൾക്കുമായി കോളേജ് വെബ്‌സൈറ്റ് സന്ദർശിക്കുക www.sjcetpalai.ac.in . ഫോൺ: 9447921482