കോട്ടയം: ശ്രീനാരായണ സാംസ്‌കാരിക സമിതി കോട്ടയംജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ.പല്പുഅനുസ്മരണ സമ്മേളനം നടത്തി. കേരള കൗമുദി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് വി.ജയകുമാർ ഉദ്ഘാടനം ചെയ്‌തു. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രതീഷ് ജെ ബാബു അദ്ധ്യക്ഷത വഹിച്ചു. ടി.ടി.പ്രസാദ്, പ്രമോദ് തടത്തിൽ, ഒ.ആർ.രംഗലാൽ ,കെ.ജി.സതീഷ്, എൻ.കെ.ബിജു, സി.പി.ലാലി മോൻ എന്നിവർ പ്രസംഗിച്ചു.